മെസി പാരീസില്‍, വരവേല്‍ക്കാനായി വന്‍ ആരാധകസംഘമേത്തി

പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേല്‍ക്കാനായി വന്‍ ആരാധകസംഘമാണ് എത്തിയത്. മെസിയും പിഎസ്‌ജിയും തമ്മില്‍ കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച് ധാരണയിലെത്തി. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയായശേഷം മെസിയുമായി കരാറിലെത്തിയ കാര്യം പി എസ് ജി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനുശേഷം മെസ്സിയെ പിഎസ്ജിയുടെ ഔദ്യോഗിക ജേഴ്സിയില്‍ അവതരിപ്പിക്കും.
മെസിയെ ഈഫല്‍ ഗോപുരത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് പി എസ് ജി പദ്ധതിയിടുന്നത് എന്നാണ് സൂചന.രണ്ടു വര്‍ഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയായിട്ടുണ്ട്.
വിമാനത്താവളത്തില്‍ നിന്ന് ദിസ് ഈസ് പാരീസ് എന്ന ടീ ഷര്‍ട്ട് ധരിച്ച് ആരാധകര്‍ക്ക് നേരെ ചിരിയോടെ കൈവീശുന്ന ചിത്രവും പുറത്തുവന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here