സമൂഹമാധ്യമത്തിലൂടെ പൊലീസിനെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍

സമൂഹമാധ്യമത്തിലൂടെ പൊലീസിനെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. ഇ-ബുള്‍ജെറ്റ് യൂട്യൂബര്‍മാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയായിരുന്നു അസഭ്യം പറഞ്ഞത്. രാമന്‍കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചുവാണ് അറസ്റ്റിലായത്.
അതേസമയം ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് ഒരാള്‍ക്ക് 3500 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇന്നലെയാണ് വ്‌ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കളക്ടറേറ്റില്‍ ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു
Story Highlight:man arrested for insulting police on social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here