ശാസ്താംകോട്ടയില്‍ വീടിന് നേരെ ബോംബേറ്

കൊല്ലം ശാസ്താംകോട്ടയില്‍ പുലര്‍ച്ചെ വീടിന് നേരെ നാടന്‍ ബോംബ് എറിഞ്ഞതായി പരാതി. ശാസ്താംകോട്ട വേങ്ങ ശശിമന്ദിരത്തില്‍ രാധാമണിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബോംബേറില്‍ വീടിന്റെ മുന്‍വാതിലും ജനല്‍ ഗ്ലാസുകളും തകര്‍ന്നു. സെക്കന്റുകള്‍ ഇടവേളയില്‍ രണ്ട് തവണയാണ് ബോംബേറുണ്ടായത്.(bomb attack)
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ രണ്ടുപേര്‍ ഓടിപ്പോകുന്നതായാണ് കണ്ടത്. വീടിന് നേരെ എറിഞ്ഞത് മാരകശേഷിയുള്ള നാടന്‍ ബോംബാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡിവൈഎസ്പി രാജ്കുമാറും സ്‌ഫോടക വസ്തു വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
Read Also : അയൽവാസി പെട്രോൾ ബോംബ് എറിഞ്ഞതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു
Story Highlight: bomb attack sasthamkotta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here