Advertisement

സര്‍ക്കാര്‍ നടത്തിയത് അധികാര ദുര്‍വിനിയോഗം; കോടതി നടപടി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍

August 11, 2021
Google News 1 minute Read
k surendran bjp

ജുഡീഷ്യല്‍ അന്വേഷണത്തിന് കോടതി പ്രഖ്യാപിച്ച സ്റ്റേ സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിനെ കേന്ദ്രീകരിച്ച് എത്തിയപ്പോള്‍, മുഖ്യമന്ത്രി പ്രതികൂട്ടിലെത്തുമെന്ന സാഹചര്യത്തിലാണ് ഭരണഘടനാ വിരുദ്ധമായ കാര്യം അദ്ദേഹം ചെയ്തത്. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് എതിരായുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ചതിലൂടെ ഭരണഘടനാ അനുശാസിക്കുന്ന നിയമങ്ങള്‍ക്കെതിരാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായി എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ കോടതിയില്‍ നിയമപരമായി സമീപിക്കണമായിരുന്നു. അതിന് പകരം ഇല്ലാത്ത അധികാരം വച്ചുള്ള ഏറ്റുമുട്ടലാണ് സര്‍ക്കാര്‍ നടത്തിയത്. ഇത് അപക്വമായ നടപടിയെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയത്. വിഷയത്തില്‍ കോടതി നടപടി സര്‍ക്കാരിനേറ്റ് കനത്ത തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ പുതിയ തെളിവുകള്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനുമെതിരായ ഉയരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇപ്പോഴത്തെ നടപടിയെ കാണേണ്ടത്. ഇന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്നതാണ് എന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read Also : സംസ്ഥാന സർക്കാരിന് തിരിച്ചടി ; ഇഡിക്കെതിരായ ജുഡിഷ്യൽ കമ്മിഷൻ അന്വേഷണത്തിന് ഇടക്കാല സ്റ്റേ

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി നല്‍കിയാണ് കോടതിയില്‍ നിന്നും ഇടക്കാല സ്റ്റേ ഉത്തരവ് വന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്നും അറിയിച്ചു. അതേസമയം ജുഡീഷ്യല്‍ അന്വേഷണ തീരുമാനം നിയമവിധേയമെന്നായിരുന്നു സിപിഐഎമ്മിന്റെ നിലപാട്.

Story Highlight: k surendran bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here