ഫ്ലൂയിഡ് പൈപ്പിൽ തകരാറ്; 30,000ഓളം പിക്കപ്പ് വാഹനങ്ങൾ തിരികെവിളിച്ച് മഹീന്ദ്ര
August 11, 2021
1 minute Read
30,000ഓളം പിക്കപ്പ് വാഹനങ്ങൾ തിരികെവിളിച്ച് മഹീന്ദ്ര. വാഹനങ്ങളുടെ ഫ്ലുയിഡ് പൈപ്പിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2020 ജനുവരിക്കും 2021 ഫെബ്രുവരിക്കും ഇടയിൽ നിർമ്മിച്ച 29,878 വാഹനങ്ങളാണ് തിരികെവിളിച്ചത്. പരിശോധനയും മെയിൻ്റനൻസും സൗജന്യമായാണ് മഹീന്ദ്ര നടത്തുക. (Mahindra Recalls Pik-Up Vehicles)
ഇക്കൊല്ലം ഇത് മൂന്നാം തവണയാണ് മഹീന്ദ്ര വാഹനങ്ങൾ തിരികെവിളിക്കുന്നത്. ജൂലൈയിൽ 600 വാഹനങ്ങൾ തിരികെ വിളിച്ചിരുന്നു. നാഷികിലെ ഫാക്ടറിയിൽ 2021 ജൂൺ 21 മുതൽ ജൂലൈ 2 വരെയുള്ള കാലയളവിൽ നിർമ്മിച്ച വാഹനങ്ങളാണ് തിരികെവിളിച്ചത്. ഫെബ്രുവരിയിൽ 1577 താറുകളും മഹീന്ദ്ര തിരികെവിളിച്ചിരുന്നു. 2020 സെപ്തംബർ 7 മുതൽ ഡിസംബർ 25 വരെ നിർമ്മിച്ച വാഹനങ്ങളായിരുന്നു ഇവ.
Story Highlight: Mahindra Recalls Pik-Up Vehicles
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement