രാജ്യസഭയിലെ പ്രതിഷേധം; കേരളത്തിലെ എംപിമാർക്കെതിരെ പരാതി, എളമരം കരീം മാർഷൽമാരെ കയ്യേറ്റം ചെയ്‌തെന്ന് ആരോപണം

പാർലമെന്റ് സമ്മേളനത്തിനിടെയുണ്ടായ ബഹളത്തിൽ രാജ്യസഭയിലുണ്ടായ സംഭവങ്ങളുടെ പേരിൽ കേരളത്തിലെ എംപിമാർക്കെതിരെ പരാതി. എളമരം കരീമിനെതിരെ രാജ്യസഭ മാർഷൽമാരാണ് രാജ്യസഭാ അധ്യക്ഷന് പരാതി നൽകിയത്. ഇടത് എം പി മാരായ വി ശിവദാസൻ, ബിനോയ് വിശ്വം എന്നിവർക്കെതിരെയും പരാമർശമുണ്ട്.
എളമരം കരീം മാർഷലിനെ കയ്യേറ്റം ചെയ്‌തെന്നാണ് രാജ്യസഭാ സെക്രട്ടേറിയേറ്റിന്റെ റിപ്പോർട്ട്. ഗുരുതുര ആരോപണങ്ങൾ നിലനിൽക്കെ ലോകസഭ സ്പീക്കർ ഓം ബിർള രാജ്യസഭ അധ്യക്ഷൻ വെങ്കയ നായിഡുവിനെ കണ്ടു, ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
Read Also : രാജ്യസഭയിലെ പ്രതിഷേധങ്ങള്‍; ചെയര്‍മാനോട് നടപടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍
രാജ്യസഭയിൽ ഇന്നലെ ഇൻഷുറൻസ് ബിൽ പാസ്സാക്കിയ രീതിക്കെതിരെ പ്രതിപക്ഷം അധ്യക്ഷനെ കണ്ട് പരാതി നൽകിയിരുന്നു. പ്രതിപക്ഷ എംപിമാർ മാർഷലുമാരോട് ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടായിരുന്നു സർക്കാർ ഇതിനോട് പ്രതികരിച്ചത്. പ്രതിപക്ഷ എംപിമാർക്കെതിരെ രൂക്ഷ വിമർശനവുമായി അനുരാഗ് ഠാക്കൂർ അടക്കമുള്ള എട്ട് കേന്ദ്ര മന്ത്രിമാർ വാർത്താ സമ്മേളനവും നടത്തി.
Read Also : രാജ്യസഭയില്‍ പ്രതിഷേധിച്ചവരുടെ പട്ടികയില്‍ ബിനോയ് വിശ്വവും; കടുത്ത നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാര്‍
Story Highlight: complaint against elamaram kareem by rajya sabha marsha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here