കെ സി വേണുഗോപാലിന്റേതടക്കം അഞ്ച് കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നാലെ അഞ്ച് കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ട്വിറ്റര്‍ അക്കൗണ്ടും ബ്ലോക്ക് ചെയ്തു.
കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, അജയ്മാക്കന്, മാണിക്കം ടാഗോര്‍ എംപി, സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിനെ ട്വിറ്ററിന് പേടിയാണെന്നും നിശബ്ദമാക്കാനുള്ള ശ്രമം വിഫലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
Story Highlight: kc venugopal twitter
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here