നിയമസഭയിലെ തെറ്റായ ഉത്തരം; ആരോഗ്യവകുപ്പ് അന്വേഷിക്കും

ഡോക്ടർമാർക്കെതിരായ അതിക്രമത്തിൽ ആരോഗ്യവകുപ്പ് നിയമസഭയിൽ നൽകിയ ഉത്തരത്തിലെ സാങ്കേതിക പിഴവ് ആരോഗ്യവകുപ്പ് അന്വേഷിക്കും. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശപ്രകാരമാണ് അന്വേഷണം.
വിഷയത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി ജീവനക്കരോട് വിശദീകരണം തേടി. തെറ്റായ ഉത്തരം നൽകിയതിൽ ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
ഇതിനിടെ, അതിക്രമത്തിൽ ആരോഗ്യവകുപ്പ് നിയമസഭയിൽ നൽകിയ ഉത്തരത്തിൽ സാങ്കേതിക പിഴവ് പറ്റിയതാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. രേഖാമൂലമുള്ള മറുപടിയിൽ അക്രമം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് ഉത്തരം തിരുത്തി നൽകിയിരുന്നു. രണ്ട് വിഭാഗങ്ങൾക്ക് പറ്റിയ പിഴവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രണ്ട് സെക്ഷനുകൾക്ക് ഇടയിൽ ചോദ്യം വന്നപ്പോൾ ഉണ്ടായ ആശയക്കുഴപ്പം ആണ്. സർക്കാർ നിലപാട് വ്യക്തമാണ്. ഒരു തരത്തിലും അതിക്രമങ്ങൾ ന്യായീകരിക്കില്ല. ഇത് സഭയിൽ തന്നെ അറിയിച്ചിട്ടുള്ളതാണ്. സാങ്കേതിക പിശക് ആണ് ഉത്തരത്തിൽ സംഭവിച്ചതെന്നും മന്ത്രി ആവർത്തിച്ചു.
രോഗികളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഡോക്ടർമാർക്ക് എതിരെ അക്രമങ്ങൾ വർദ്ധിക്കുന്നത് തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രി നിയമസഭയെ അറിയിച്ചത്. മാത്യു കുഴൽ നാടൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രി മറുപടി നല്‍കിയത്. ഇത് വിവാദമായതോടെയാണ് വിശദീകരണം.
Read Also : എറണാകുളത്ത് ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവം; പൊലീസിന് മനുഷ്യാവകാശ കമ്മിഷന്റെ വിമർശനം
Story Highlight: Wrong answer ; The health department will investigate, Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here