സ്വകാര്യ ഗതാഗത മേഖലയ്ക്ക് സാമ്പത്തിക പാക്കേജ്: 3 മാസത്തെ നികുതി ഒഴിവാക്കും: ധനകാര്യ മന്ത്രി

സ്വകാര്യ ഗതാഗത മേഖലയ്ക്ക് സാമ്പത്തിക പാക്കേജുമായി സർക്കാർ.സ്വകാര്യ ബസുകൾക്കും 3 മാസത്തെ നികുതി ഒഴിവാക്കിയതായി ധനകാര്യ മന്ത്രി അറിയിച്ചു. ലോക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ഗതാഗത മേഖല പൂർണ്ണമായും നഷ്ടത്തിലാണ്. 10,000ത്തോളം ബസ് ഉടമകളാണ് ഇതുമായി ബന്ധപ്പെട്ട നികുതി ഇളവിന് മന്ത്രിക്ക് കത്ത് നൽകിയത്. അതുപോലെ തന്നെ ഓട്ടോ ടാക്സി എന്നിവയുടെയും സ്ഥിതി പരിതാപകരമാണ്.
ഈയൊരു സാഹചര്യത്തിലാണ് സ്വകാര്യ ഗതാഗത മേഖലയെ സഹായിക്കുന്ന പാക്കേജ് മന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചത്. സ്വകാര്യ ബസുകൾക്കും 3 മാസത്തെ നികുതിയാണ് ഒഴിവാക്കിയിരിക്കുന്നത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കിയിട്ടുള്ളത്.അതോടൊപ്പം ഓട്ടോ ടാക്സി തുടങ്ങിയവുടെ രണ്ടു ലക്ഷത്തിനു മുകളിലുള്ള വായ്‌പ്പാ ഇനത്തിലെ പലിശ സർക്കാർ അടയ്ക്കും.
അതോടോപ്പോം ധന വിനിയോഗ ബില്ലിന്റെ കാര്യത്തിൽ സംബന്ധിച്ച ചർച്ചയിൽ മന്ത്രി പറഞ്ഞത് കേരളം 20 ലക്ഷം ഡോസ് വാക്സിൻ കൂടി വാങ്ങുമെന്നാണ് . മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേനെ വാക്സിൻ സ്വകാര്യ ആശുപതികളിൽ ലഭ്യമാക്കും. അതിനിടയിൽ സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ അംഗമായ എൽദോസ് കുന്നപ്പിള്ളി സഭയിൽ നാടകിയമായി വീണ്ടും എത്തി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here