ഡോക്ടർമാർക്കെതിരായ മർദനം ശ്രദ്ധയിൽ പെട്ടിട്ടില്ല: വീണാ ജോർജിന്റെ മറുപടിക്കെതിരെ ഐഎംഎ

ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്ന മന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്ന് ഐഎംഎ. അക്രമങ്ങളെല്ലാം നടന്നത് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ്. പ്രതികൾക്കെതിരെ കടുത്ത നടപടിയില്ലെങ്കില്‍ വാക്സിനേഷനടക്കം നിര്‍ത്തിവയ്ക്കുമെന്നും ഐഎംഎ പ്രസിഡന്റ് പ്രതികരിച്ചു. പാറശ്ശാല, കുട്ടനാട് അടക്കം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഡോക്ടർമാർക്കതിരെ ഉണ്ടായ അക്രമങ്ങൾ സജീവചർച്ചയാകുമ്പോഴാണ് ഒന്നും അറിഞ്ഞില്ലെന്ന വിചിത്ര മറുപടി മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
ആരോഗ്യപ്രവ൪ത്തക൪ക്കെതിരായ അതിക്രമങ്ങളിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ഐഎ൦എ ആലുവ എസ് പി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. അക്രമത്തിൽ പ്രതികളാരാണെന്ന് വ്യക്തമായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി നൽകിയ ഉറപ്പുകളും പാലിക്കപ്പെട്ടില്ല. എങ്ങനെ ധൈര്യത്തോടെ ജോലി ചെയ്യാൻ സാധിക്കുമെന്നും ഐഎംഎ പ്രതിനിധികൾ പ്രതികരിച്ചു.
അതേസമയം നിയമസഭയിലെ ഉത്തരം ആരോഗ്യ മന്ത്രി വീണാ ജോർജ് തിരുത്തി. ഡോക്ടർമാർക്ക് എതിരായ അക്രമം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രി തിരുത്തിയത്. സ്പീക്കറുടെ പ്രത്യേക അനുമതിയോടെ പുതുക്കിയ മറുപടി സഭയുടെ മേശപ്പുറത്ത് വെച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here