രാജ്യസഭയിലെ പ്രതിഷേധം ; കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ചില മല്ലന്മാരാണ് പ്രശ്‌നമായുണ്ടാക്കിയത് : എം പി ബിനോയ് വിശ്വം

രാജ്യസഭയിൽ മാർഷലുകളെ ഉപയോഗിച്ച് പ്രശ്നം സൃഷ്ടിച്ചത് കേന്ദ്ര സർക്കാരാണെന്ന ആരോപണവുമായി എം പി ബിനോയ് വിശ്വം. താൻ പേപ്പർ കീറി എറിഞ്ഞിട്ടില്ല. സർക്കാർ റിപ്പോർട്ട് പച്ച കള്ളമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ചില മല്ലന്മാരാണ് പ്രശ്‌നമായുണ്ടാക്കിയത്. ഫോൺ ചോർത്തൽ വിഷയത്തിൽ ചർച്ചയും സംവാദവും ഇല്ലാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. പ്രതിഷേധത്തിനിടയിൽ താൻ പേപ്പർ കീറി എറിഞ്ഞിട്ടില്ല. വിഷയത്തിൽ സർക്കാരിന്റെ റിപ്പോർട്ട് പച്ച കള്ളമാണെന്നും എം പി ബിനോയ് വിശ്വം ആരോപിച്ചു.
രാജ്യസഭയില്‍ പ്രതിഷേധിച്ചവരുടെ പട്ടികയില്‍ ബിനോയ് വിശ്വവും വി. ശിവദാസനും ഉണ്ടായിരുന്നു. ഇരുവര്‍ക്കുമെതിരെ പാര്‍ലമെന്ററികാര്യ മന്ത്രാലയം നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. പാര്‍ലമെന്റില്‍ മേശപ്പുറത്ത് കയറി പ്രതിഷേധിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടാകുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിയാനായി സ്പീക്കറും ചെയര്‍മാനും അറിയിക്കുകയായിരുന്നു.പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം എന്നിവയുയര്‍ത്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.
Read Also : രാജ്യസഭയിലെ സംഘർഷം; ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഉപരാഷ്ട്രപതി
പലഘട്ടങ്ങളിലും സഭ നിര്‍ത്തിവച്ചു. നാലുമണിയോടെ വീണ്ടും സഭ സമ്മേളിക്കുന്നതിനിടെയാണ് വീണ്ടും ബഹളമുണ്ടായത്. ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന് ഫയലുകള്‍ തട്ടിയെടുത്ത് പ്രതിപക്ഷ എംപിമാര്‍ കീറിയെറിഞ്ഞെന്നാണ് ആരോപണം.
Read Also : രാജ്യസഭയിലെ പ്രതിഷേധം; കേരളത്തിലെ എംപിമാർക്കെതിരെ പരാതി, എളമരം കരീം മാർഷൽമാരെ കയ്യേറ്റം ചെയ്‌തെന്ന് ആരോപണം
Story Highlight: M P Binoy Viswam On Parliament conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here