Advertisement

മൂലമറ്റത്തെ ജനറേറ്റർ തകരാർ : കെഎസ്ഇബി ബോർഡ് ചെയർമാൻ നേരിട്ടെത്തി സ്ഥിഗതികൾ വിലയിരുത്തും

August 13, 2021
Google News 1 minute Read
moolamattam generator issue

മൂലമറ്റത്തെ ജനറേറ്റർ തകരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ കെഎസ്ഇബി ബോർഡ് ചെയർമാൻ നേരിട്ടെത്തി സ്ഥിഗതികൾ വിലയിരുത്തും.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മൂലമറ്റത്തെ 6 ജനറേറ്ററുകളുടെയും പ്രവർത്തനം നിലച്ചത്. ജനറേറ്ററിലേക്ക് കറന്റ് കൊടുക്കുന്ന ബാറ്ററിയുടെ തകരാർ ആണ് ജനറേറ്ററുകൾ നിന്നു പോകാൻ കാരണമെന്നായിരുന്നു കെഎസ്ഇബി അധികൃതരുടെ വിശദീകരണം. 400 മേഗവാട്ട് വൈദ്യുതി പുറത്ത് നിന്നും വാങ്ങിയാണ് ഇന്നലെ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഒഴിവാക്കിയത്. ജനറേറ്ററുകൾ തകരാറിലായത്തോടെ 300 മെഗാവാട്ട് വൈദ്യുതിയുടെ നഷ്ടം സംഭവിച്ചിരുന്നു.

Read Also : മൂലമറ്റത്തെ ജനറേറ്റർ തകരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ കെഎസ്ഇബി ബോർഡ് ചെയർമാൻ നേരിട്ടെത്തി സ്ഥിഗതികൾ വിലയിരുത്തും.

ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് ഭാഗീക ലോഡ്ഷെഡിങ് ഏർപ്പെടുത്തിയതായും കെഎസ്ഇബി അറിയിച്ചിരുന്നു. എന്നാൽ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കണ്ടെത്തിയതോടെ തീരുമാനം കെഎസ്ഇബി പിൻവലിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 400 മെഗാവാട്ട് വൈദ്യുതി എത്തിച്ചാണ് അധികൃതർ പ്രതിസന്ധി തരണം ചെയ്തത്.

Story Highlight: moolamattam generator issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here