തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത നൽകാൻ തീരുമാനം

എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനം. 75 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്കാണ് ഉത്സവബത്ത നൽകുക.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ഉത്സവബത്തയും ബോണസും നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്‍കാലത്തെ പോലെ നിശ്ചിത ശമ്പളപരിധിയിലുള്ള ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക. ഓണത്തിന് ശമ്പളം അഡ്വാന്‍സായി നല്‍കില്ലെന്നും മന്ത്രി അറിയിച്ചു.
Read Also : ശമ്പളം അഡ്വാന്‍സ് ഇല്ല; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവബത്തയും ബോണസും നല്‍കും
പൊതുമേഖലാ സ്ഥാപനങ്ങളിലും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നേരത്തെ ബോണസ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഭൂരിപക്ഷം ഷെയറുകളുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 8.33 ശതമാനം ബോണസ് നല്‍കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here