ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും; രാഹുൽ ഗാന്ധി

ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും . പ്രതികരിക്കുന്ന ജനങ്ങൾക്കെതിരെയുള്ള നീക്കമാണ് ട്വിറ്ററിന്റേതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
ട്വിറ്ററിന്റേത് ഇന്ത്യൻ ജനാതിപത്യത്തോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരിന്‍റെ സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് ട്വിറ്റർ. യൂട്യൂബ് വീഡിയോയിലൂടെയാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.
ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുവയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ട്വിറ്ററിന്‍റെ നടപടി സ്വീകരിച്ചിരുന്നു . കഴിഞ്ഞ ദിവസം രാഹുലിന്‍റെ ട്വീറ്റ് നീക്കം ചെയ്തതായി ട്വിറ്റര്‍ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതായും ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു.
Read Also : രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുന:സ്ഥാപിച്ചു
Story Highlight: Twitter biased, interfering in India’s political process: Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here