Advertisement

23 കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടി ട്വിറ്റർ

August 13, 2021
Google News 1 minute Read
twitter locked congress accounts

രാഹുൽ ​ഗാന്ധിക്കും, കെ സി വേണു​ഗോപാലിനും പിന്നാലെ കൂടുതൽ കോൺ​ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടി ട്വിറ്റർ. പാർട്ടിയുടെ ഔദ്യോ​ഗിക ഹാൻഡിലുകളായ ഏഴ് അക്കൗണ്ടുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

രൺദീപ് സുർജേവാല, അജയ് മഖൻ, മാണിക്കം ടാ​ഗോർ, സുശ്മിത ദേവ്, ജിതേന്ദ്ര സിം​ഗ് ആൽവർ, മദൻ മോഹൻ ഝാ, പവൻ ഖേര ഉൾപ്പെടെ 23 കോൺ​ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളാണ് ഇതോടെ പ്രവർത്തന രഹിതമായത്. മഹാരാഷ്ട്ര , ഗുജറാത്ത്, തമിഴ്നാട്, അടക്കമുള്ള സംസ്ഥാന ഘടകങ്ങളുടെ ഹാൻഡിലുകൾ ഉൾപ്പെടെ ഏഴ് അക്കൗണ്ടുകൾക്കെതിരെയും ട്വിറ്റർ നടപടി സ്വീകരിച്ചു.

Read Also : രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുന:സ്ഥാപിച്ചു

വിഷയത്തിൽ തർക്കത്തിനില്ലെന്നും നിയമപരമയ നടപടിയാണ് സ്വീകരിച്ചതെന്നും ട്വിറ്ററിന്റെ വിശദികരണം. എന്നാൽ, എതിർ ശബ്ദങ്ങൾക്ക് ലോക്ഡൗൺ പ്രഖ്യാപിക്കുകയാണ് കേന്ദ്രസർക്കാരിന്റെ നിർബന്ധത്തിന് വഴങ്ങ്ങ്ങി ട്വിറ്റർ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയൻകാ ഗാന്ധി കുറ്റപ്പെടുത്തി.

Story Highlight: twitter locked congress accounts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here