ലോകത്തിലെ ആദ്യ താലിബാന്‍ നേതാവ് വാരിയംകുന്നന്‍; എ പി അബ്ദുള്ളക്കുട്ടി

ലോകത്തിലെ ആദ്യ താലിബാന്‍ നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.
വാരിയംകുന്നനെ മഹത്വവല്‍ക്കരിക്കുന്ന സിപിഐഎം നിലപാട് വിഡ്ഡിത്തമാണെന്നും കേരളത്തില്‍ ക്രൂരമായ വംശഹത്യയാണ് അന്നുണ്ടായതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മാപ്പിള ലഹള സ്വാതന്ത്ര്യസമരമല്ല, ഹിന്ദു വേട്ടയായിരുന്നു എന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ കണ്ണൂരില്‍ പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കാന്‍ ആഷിഖ് അബു തീരുമാനിച്ചിരുന്നു. പൃഥ്വിരാജിനായിരുന്നു നായകവേഷം. തുടര്‍ന്ന് വിവാദമാകുകയും ആഷിഖ് അബു ചിത്രത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. പിന്നീട് ബിജെപി അനുഭാവിയും സംവിധായകനുമായ അലി അക്ബര്‍ വാരിയംകുന്നനെ വില്ലനാക്കിക്കൊണ്ട് സിനിമ പ്രഖ്യാപിച്ചിരുന്നു.
Story Highlight: AP abdullakkutty bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here