ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സന്ദര്‍ഭം; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി

ദേശീയ ബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സമയമാണിതെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പരമാധികാര രാഷ്ട്രമായി ഇന്ത്യയെ അടയാളപ്പെടുത്തുന്നതിനാവശ്യമായ ചിന്തകളാല്‍ സമ്പന്നമായിരിക്കണം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍. സ്വാതന്ത്ര്യമെന്ന വാക്കിനെ അര്‍ത്ഥപൂര്‍ണമാക്കാനുള്ള സന്ദര്‍ഭമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.CM pinarayi vijayan
നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ അടയാളപ്പെടുത്തുന്നതിനാവശ്യമായ ചിന്തകളാല്‍ സമ്പന്നമായിരിക്കണം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍. വിമോചനത്തിന്റേയും സാമ്രാജ്യത്വവിരുദ്ധതയുടേയും തുല്യതയുടേയും ദര്‍ശനങ്ങളാല്‍ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വര്‍ഗീയവും മനുഷ്യത്വശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സന്ദര്‍ഭമാണിത്. അതിനാവശ്യമായ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക് ഇന്ന് പ്രതിജ്ഞ ചെയ്യാം. സ്വാതന്ത്ര്യമെന്ന വാക്കിനെ അര്‍ത്ഥപൂര്‍ണമാക്കാം. നമ്മുടെ നാടിനെ ചരിത്രത്തിലേറ്റവും സമ്പന്നവും സമാധാനപൂര്‍ണവും ആയ മാതൃകാസ്ഥാനമാക്കി മാറ്റാം. എല്ലാവര്‍ക്കും ഹൃദയപൂര്‍വം സ്വാതന്ത്ര്യദിന ആശംസകള്‍. മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
Read Also : വ്യവസായ സൗഹൃദമായി ഇന്ത്യ കൂടുതൽ മുന്നേറ്റം കൈവരിച്ചു ; കൊവിഡ് നയങ്ങൾ ജീവൻ രക്ഷിച്ചു; രാഷ്‌ട്രപതി
അതേസമയം സമര സേനാനികള്‍ക്ക് സല്യൂട്ട് നല്‍കിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വാതന്ത്ര്യദിനാശംസകള്‍ നല്‍കിയത്.സ്വാതന്ത്ര്യ സമരത്തില്‍ വഴിക്കാട്ടിയായത് മഹാത്മാഗാന്ധിയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എല്ലായിടത്തുമുള്ള ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു.സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങള്‍ രാജ്യം മറക്കില്ല. സൈനികരുടെ ധീരത രാജ്യത്തിന് അഭിമാനം നല്‍കുന്നു. വ്യവസായ സൗഹൃദമായി ഇന്ത്യ കൂടുതല്‍ മുന്നേറ്റം കൈവരിച്ചുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.
Story Highlight: CM pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here