രാജ്യത്ത് 24 മണിക്കൂറിനിടെ 38667 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 38667 പുതിയ കൊവിഡ് കേസുകൾ. ഇന്നലത്തേക്കാൾ 3.6 ശതമാനം കുറവ്. വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക് 2.05%. അതേസമയം, സജ്ജീവ രോഗികളുടെ എണ്ണത്തിൽ നേരിയ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. 3,87,673 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. കഴിഞ്ഞദിവസം 35,743 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 3,13,38,088 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 478 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 4,30,732 ആയി ഉയർന്നു. ഇതുവരെ 53,61,89,903 വാക്സിനേഷനാണ് രാജ്യത്ത് നടത്തിയിരിക്കുന്നത്. 63,80,937 കൊവിഡ് വാക്സിനുകളാണ് 24 മണിക്കൂറിനുള്ളിൽ എടുത്തത്.
രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,29,798 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 49,17,00,577 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.
അതേസമയം കേരളത്തിൽ വെള്ളിയാഴ്ച 20,452 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 114 മരണങ്ങളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here