കൊവിഡ് വാക്‌സിന്‍ നിരോധിച്ചു; പാക്ത്യയിലെ ആശുപത്രിയില്‍ നോട്ടീസ് പതിച്ച് താലിബാൻ

കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നിരോധിച്ച് താലിബാന്‍. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പാക്ത്യയിലാണ് വാക്‌സിന്‍ കുത്തിവെപ്പ് നിരോധിച്ചത്. പാക്ത്യയിലുള്ള റീജ്യണല്‍ ആശുപത്രിയില്‍ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചതായി അഫ്ഗാന്‍ മാധ്യമം ഷംഷദ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് താലിബാന്‍ ഈ പ്രദേശം പിടിച്ചടക്കിയത്. തുടര്‍ന്ന് ഗുരുദ്വാരയില്‍ നിന്നും നിഷാന്‍ സാഹിബ് നീക്കം ചെയ്തിരുന്നു. അതിനിടെ, സോവിയറ്റ് – അഫ്ഗാന്‍ യുദ്ധകാലത്തെ സൈനിക കമാന്‍ഡര്‍ മാര്‍ഷല്‍ അബ്ദുല്‍ റാഷിദ് ദോസ്തമിന്റെ ഷെബര്‍ഗാനിലെ വസതിയില്‍ താലിബാന്‍ തമ്പടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച അഫ്ഗാന്‍ പ്രവിശ്യയായ ജോവ്സ്ജാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് വീഡിയോ പ്രചരിച്ചു തുടങ്ങിയത്.
Taliban Banned Using of COVID-19 Vaccines in Paktiahttps://t.co/x0O9qPbfUN pic.twitter.com/3G9TOlwzbk
— ShamshadNews (@Shamshadnetwork) August 12, 2021
Read Also : കാണ്ഡഹാർ പിടിച്ചെടുത്ത് താലിബാൻ
അതേസമയം, അഫ്ഗാനിസ്താനില്‍ താലിബാന്റെ നീക്കങ്ങളില്‍ പ്രതികരണവുമായി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്കു മേല്‍ താലിബാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായുള്ള ഭീതിപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Read Also : കാബൂള്‍ കീഴടക്കാനുള്ള നീക്കത്തില്‍ താലിബാന്‍; 34 പ്രവിശ്യകളില്‍ 18 എണ്ണവും പിടിച്ചെടുത്തു
Story Highlight: Taliban Ban Covid Vaccine in East Afghanistan’s Paktia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here