Advertisement

ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിൽ പതാക ഉയർത്തിയത് തലതിരിഞ്ഞ്; അബദ്ധം മനസിലാക്കിയ ശേഷം തിരുത്തി

August 15, 2021
Google News 1 minute Read
bjp flag hoisting

ദേശീയ പതാക ഉയർത്തലിൽ അബദ്ധം പിണഞ്ഞ് ബി.ജെ.പി. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ പതാക ആദ്യം ഉയർത്തിയപ്പോൾ തല തിരിഞ്ഞുപോയി. പിന്നീട് തെറ്റ് മനസിലായ ഉടൻ തിരുത്തി.

സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ സംസ്ഥാന കാര്യാലയത്തിന് മുന്നിൽ പതാക ഉയർത്തുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി ബിജെപി സംസ്ഥാന ഓഫിസിലും പതാക ഉയർത്തൽ ചടങ്ങ് ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിൽ പതാക ഉയർത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് പതാക ഉയർത്തിയത്.

എന്നാൽ പച്ച നിറം മുകളിൽ വരുന്ന രീതിയിൽ തല തിരിച്ചാണ് പതാക ഉയർത്തിയത്. തെറ്റ് മനസിലായ ഉടൻ ഈ പതാക താഴ്ത്തി ശരിയായ രീതിയിൽ വീണ്ടും ഉയർത്തുകയായിരുന്നു.

Read Also : പ്രതിവർഷ വരുമാനത്തിൽ റെക്കോർഡിട്ട് ബി.ജെ.പി; കോൺഗ്രസ്സിന് മുൻ സാമ്പത്തിക വർഷത്തേക്കാൾ 25% കുറഞ്ഞു

സി.പി.ഐഎം ഓഫിസുകളിൽ ദേശീയ പതാക ഉയർത്തിയത് നരേന്ദ്ര മേദി സർക്കാരിന്റെ ആശയങ്ങൾക്കുള്ള അംഗീകാരമാണെന്ന് കെ.സുരേന്ദ്രൻ ചടങ്ങിൽ പറഞ്ഞു.

Story Highlight: bjp flag hoisting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here