Advertisement

സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ശക്തികള്‍ക്ക് എതിരെ നമുക്ക് ഒന്നിച്ച് ശബ്ദമുയര്‍ത്താം; സന്ദേശ ഗാനവുമായി മമതാ ബാനര്‍ജി

August 15, 2021
Google News 9 minutes Read

സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ സന്ദേശ ഗാനവുമായി മമതാ ബാനര്‍ജി. രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണ് മമത ബാനര്‍ജി സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സന്ദേശ ഗാനം ഒരുക്കാൻ തീരുമാനിച്ചത്.

ദേശ് താ സോബര്‍ നിജെര്‍’ (ഈ രാജ്യം നമ്മള്‍ എല്ലാവരുടേയും) എന്ന് തുടങ്ങുന്നതാണ് ഗാനം. ശനിയാഴ്ച രാത്രിയോടെ മമത ബാനര്‍ജി തന്നെയാണ് ഗാനം ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ചത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ നമ്മുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ശക്തികള്‍ക്ക് എതിരെ നമുക്ക് ഒന്നിച്ച് ശബ്ദമുയര്‍ത്താം. ദിവസത്തിനായി പോരാടിയ ആളുകളുടെ ത്യാഗങ്ങള്‍ ഒരിക്കലും വിസ്മരിച്ചുകൂടാ’- മമത ട്വീറ്റ് ചെയ്തു.

Read Also : ഭീകരവാദവും വെട്ടിപ്പിടിക്കലും ഇനി ഇന്ത്യ അനുവദിക്കില്ല; സ്വാതന്ത്രദിനത്തിൽ ചൈനയോടും പാക്കിസ്താനോടും നയം വ്യക്തമാക്കി പ്രധാനമന്ത്രി

അതേസമയം കൊല്‍ക്കത്തയില്‍ ഇന്ത്യയുടെ സ്വാതന്ത്യദിനം വിപുലമായ രീതിയിലാണ് ആഘോഷിക്കുന്നത്. കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയല്‍ ഹാളിലെ സ്മാരകത്തില്‍ 7500 ചതുരശ്ര അടിയില്‍ ത്രിവര്‍ണപതാക കൊണ്ട് അലങ്കരിച്ചത്.

Read Also : എകെജി സെന്‍ററിലെ ദേശീയ പതാക ഉയര്‍ത്തല്‍; ഫ്ലാഗ് കോഡിന്റെ ലംഘനം; കെഎസ് ശബരീനാഥന്‍

Story Highlight: This Country Belongs To All’: CM Mamata Banerjee Pens Song On 75th Independence Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here