വീണ്ടും ഡോക്ടർക്കെതിരെ അക്രമം; ആറ്റിങ്ങലിൽ വനിതാ ഡോക്ടർക്കെതിരെ ചെരിപ്പെറിഞ്ഞു

സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേരെ അക്രമം. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെൻറിലെ ഡോ ജയശാലിനിക്ക് നേരെയാണ് രണ്ട് പേർ ചെരുപ്പ് വലിച്ചെറിഞ്ഞത്. ഇവർ ഡോക്ടറെ അസഭ്യം പറയുകയും ചെയ്തു. സംഭവത്തിൽ ഡോക്ടർ ജയശാലിനി ആറ്റിങ്ങൽ പൊലീസിന് പരാതി നൽകി.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കൈയിൽ മുറിവുമായായി രണ്ട് പേർ ആശുപത്രിയിൽ എത്തിയത്. എങ്ങിനെയാണ് മുറിവുണ്ടായതെന്ന് താൻ ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകിയില്ല. ചെരിപ്പഴിച്ച് വെച്ച് കിടക്കയിൽ കിടക്കാൻ പറഞ്ഞു. അപ്പോഴാണ് ചെരിപ്പൂരി തനിക്ക് നേരെ വലിച്ചെറിഞ്ഞതെന്ന് ഡോ.ജയശാലിനി പറഞ്ഞു.
ചെരിപ്പ് ദേഹത്ത് വീഴാതിരിക്കാൻ താൻ ഒഴിഞ്ഞുമാറിയെന്നും ഒപ്പമുണ്ടായിരുന്ന സിസ്റ്ററിന്റെ ദേഹത്താണ് ഇത് വീണതെന്നും ഡോക്ടർ പറഞ്ഞു. പിന്നീട് അക്രമികൾ അസഭ്യ വാക്കുകൾ പറഞ്ഞുവെന്നും തനിക്ക് മുൻപരിചയമില്ലാത്തവരാണ് ആക്രമണം നടത്തിയതെന്നും ഡോക്ടർ വ്യക്തമാക്കി. ആറ്റിങ്ങൽ പൊലീസിനാണ് ഡോക്ടർ പരാതി നൽകിയിരിക്കുന്നത്.
Read Also : ഡോക്‌ടേഴ്‌സിനെതിരെയുള്ള ആക്രമണങ്ങൾ ന്യായീകരിക്കാനാകില്ല ; നടപടിയുമായി ആരോഗ്യവകുപ്പ്
അതേസമയം സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെഡിക്കൽ സെന്ററിന് എതിർ വശത്ത് ബേക്കറി നടത്തുന്ന അനസ്, സുഹൃത്ത് സെബിൻ എന്നിവരാണ് അറസ്റ്റിലായത്.
Read Also : ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം:മറുപടിയില്‍ സാങ്കേതിക പിഴവ്; വിശദീകരണവുമായി ആരോഗ്യമന്ത്രി
Story Highlight: Violence against doctor gokulam medical centre attingal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here