Advertisement

ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം:മറുപടിയില്‍ സാങ്കേതിക പിഴവ്; വിശദീകരണവുമായി ആരോഗ്യമന്ത്രി

August 12, 2021
Google News 1 minute Read
veena george

ഡോക്ടര്‍മാര്‍ക്കെതിരേ നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി. നിയമസഭയില്‍ നല്‍കിയ ഉത്തരം സാങ്കേതിക പിഴവെന്നാണ് വിശദീകരണം. പുതിയ ഉത്തരം നല്‍കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രി ഡോക്ടര്‍മാര്‍ക്കെതിരേ നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന രേഖാമൂലമുള്ള മറുപടി നല്‍കിയത്.അതിക്രമം തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കെജിഎംഒ അടക്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് വിശദീകരണം.

നിലവില്‍ ഡോക്ടര്‍മാര്‍ക്കെതിരേ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിക്രമങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കെതിരെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും അതിക്രമം തടയാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ആയിരുന്നു ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

Story Highlight: veena george, violence against doctors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here