ലോർഡ്സ് ടെസ്റ്റ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 271 വിജയിക്കാൻ റൺസ് : അർധ സെഞ്ച്വറിയുമായി ഷമി: ഇംഗ്ലണ്ട് 1/ 2

ലോർഡ്സ് ടെസ്റ്റ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 271വിജയിക്കാൻ റൺസ്. അർധ സെഞ്ച്വറിയുമായി ഷമിയും കൂട്ടിന് ബുമ്രയുമാണ് ക്രീസിൽ. രക്ഷകനാകുമെന്ന് ആരാധകർ പ്രതീക്ഷിച്ച യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് കാര്യമായിട്ടൊന്നും ചെയ്യാനായില്ല. പക്ഷേ, ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം അർധസെഞ്ചുറി കണ്ടെത്തിയ മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി.
കൂടെ ജസ്പ്രീത് ബുമ്രയുടെ ഉറച്ച പിന്തുണ കൂടിയായതോടെ ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. 298/ 8 എന്ന നിലയിൽ നിൽകുമ്പോൾ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു.ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു റണ്ണിന് 2 വിക്കറ്റ് എന്ന നിലയിലാണ്.ഷമിക്കും ബുമ്രക്കുമാണ് വിക്കറ്റുകൾ.
ഋഷഭ് പന്ത് (46 പന്തിൽ 22), ഇഷാന്ത് ശർമ (24 പന്തിൽ 16) എന്നിവരാണ് ഇന്ന് പുറത്തായ ഇന്ത്യൻ ബാറ്റ്സ്മാന്മാർ. 146 പന്തിൽ അഞ്ച് ഫോറുകളോടെ 61 റൺസെടുത്ത വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ തന്നെയാണ് നിലവിൽ ഇന്ത്യയുടെ ടോപ് സ്കോറർ. കെ.എൽ. രാഹുൽ (3), രോഹിത് ശർമ (21), ചേതേശ്വർ പൂജാര (45), വിരാട് കോലി (20), രവീന്ദ്ര ജഡേജ (3) എന്നിവരാണ് നാലാം ദിനം പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്ത്തി. 18 ഓവറിൽ 51 റൺസ് വഴങ്ങിയാണ് വുഡ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. മോയിൻ അലി, ഒലി റോബിൻസൺ എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. സാം കറന് ഒരു വിക്കറ്റ് ലഭിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here