ക്രൂര പീഡനങ്ങൾ അനുഭവിച്ചു; സ്ത്രീകൾക്ക് സുരക്ഷയില്ല; അഫ്ഗാനിൽ സമ്പൂർണ അരക്ഷിതാവസ്ഥ: അഫ്ഗാൻ അഭയാർത്ഥികൾ

അഫ്ഗാൻ പൂർണമായും താലിബാന് നിയന്ത്രണത്തിലായതോടെ രാജ്യത്ത് നിന്ന് കൂട്ടപലായനം ആരംഭിച്ചിരിക്കുകയാണ്. അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനിയും കൂട്ടാളികളും ഓമനിലേക്കാണ് കടന്നത്. മറ്റ്രാജ്യങ്ങളും അഫ്ഗാൻ പൗരന്മാർക്കായി അതിരിഹികൾ തുറന്നിരിക്കുകയാണ്.
അതെ സമയം പല പ്രമുഖ നേതാക്കളുടെയും അഭയ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഡൽഹിയിൽ ആയിരക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികളെ കാണാൻ കഴിയും. ഇന്ത്യയിലെ അഭയാർഥികളിലെ ഭൂരിപക്ഷത്തിനും ഒരു താലിബാൻ കഥ പറയാനുണ്ട്. ക്രൂര പീഡനങ്ങൾക്ക് തങ്ങൾ ഇരയായി എന്ന് ഇന്ത്യയിലെത്തിയ അഫ്ഗാൻ അഭയാർത്ഥികൾ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : അഫ്ഗാനിൽ നിന്നുള്ള സേനാ പിൻമാറ്റത്തിലുറച്ച് നിൽക്കുന്നു; തീരുമാനത്തിൽ കുറ്റബോധമില്ലെന്ന് ബൈഡൻ
അഫ്ഗാനിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടെന്ന് അഭയാർത്ഥികൾ. അഫ്ഗാനിൽ സമ്പൂർണ അരക്ഷിതാവസ്ഥയാണെന്നും തങ്ങളുടെ വീടുകളെല്ലാം കൊള്ളയടിച്ചുവെന്നും അഫ്ഗാനിൽ നിന്നെത്തിയ അഭയാർത്ഥികൾ അറിയിച്ചു. പാകിസ്ഥാൻ ഗൂഢാലോചനയുടെ ഇരകളാണ് അഫ്ഗാൻ ജനതയെന്നാണ് അഭയാർത്ഥികൾ പറയുന്നത്.
Story Highlight: Afghan refugees to 24 news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here