ബെവ്കോ മദ്യത്തിനുള്ള ഓണ്‍ലൈന്‍ പേയ്മെന്‍റ് ഇന്നു മുതല്‍: സ്ക്രീന്‍ഷോട്ട് കാണിച്ചാല്‍ മദ്യം ലഭിക്കും

ബെവ്കോ മദ്യത്തിനുള്ള ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനം ഇന്നു മുതല്‍ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട്, നഗരങ്ങളിലെ ഔട്ട്ലെറ്റുകളിലായിരിക്കും ഓണ്‍ലൈന്‍ പേയ്മെന്‍റ് ആരംഭിക്കുക. ഓണ്‍ലൈനില്‍ പണമടച്ചതിന്‍റെ സ്ക്രീന്‍ഷോട്ട് കാണിച്ചാല്‍ ഔട്ട്ലെറ്റുകളില്‍ നിന്നു മദ്യം ലഭിക്കും. ധൃതിപിടിച്ച് ഓണ്‍ലൈന്‍ അടക്കമുള്ള നടപടികളിലേക്ക് ബെവ്കോ കടന്നത് ഔട്ട്ലെറ്റുകള്‍ക്കു മുന്നിലെ ആള്‍തിരക്കിലുള്ള ഹൈക്കോടതി വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ്.
ആദ്യം തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന നടപടി ഒരു മാസത്തിനകം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ബെവ്കോ പദ്ധതി. വരും നാളുകളില്‍ പണം കൊടുത്ത് മദ്യം വാങ്ങുന്ന കൗണ്ടറുകളുടെ എണ്ണം കുറച്ച് ഓണ്‍ലൈന്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും ആലോചനയുണ്ട്.
നഗരത്തിലെ ഏതെല്ലാം ഔട്ട്ലെറ്റുകളിലും ഓണ്‍ലൈന്‍ സംവിധാനം ഉണ്ടെന്നും വെബ്സൈറ്റില്‍ നിന്നും അറിയാം.bookingksbc.co.in എന്ന ബെവ്കോ വെബ്സൈറ്റിലെത്തി ഇഷ്ടപ്പെട്ട ബ്രാന്‍ഡ് തിരഞ്ഞെടുക്കാം. പണം ഓണ്‍ലൈനായി അടച്ചാല്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ മെസേജെത്തും. ഇതുമായി ഔട്ട്ലെറ്റുകളിത്തിയാല്‍ പരിശോധനയ്ക്കുശേഷം മദ്യം വാങ്ങി മടങ്ങാം.
സ്ക്രീന്‍ ഷോട്ടു മൊബൈലില്‍ കാട്ടിയാലും മദ്യം ലഭിക്കും. ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്തവര്‍ക്ക് മദ്യം വാങ്ങാന്‍ പ്രത്യേക കൗണ്ടറുണ്ടാകും. മദ്യത്തിന്‍റെ ബ്രാന്‍ഡും വിലയും പരിശോധിയ്ക്കാനാണ് കൗണ്ടറിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നതെന്നാണ് ബെവ്കോയുടെ കണ്ടെത്തല്‍.
Story Highlights: road accidents in rainy season