ജനസംഖ്യാ നിയന്ത്രണത്തിൽ കർശന വ്യവസ്ഥകളുമായി യു.പി. സർക്കാർ

ജനസംഖ്യാ നിയന്ത്രണത്തിൽ കർശന വ്യവസ്ഥകളുമായി ഉത്തർപ്രദേശ് സർക്കാർ. രണ്ടിലധികം കുട്ടികളുള്ളവർക്ക് ഇലക്ഷനിൽ മത്സരിക്കാനോ സർക്കാർ ജോലിക്കോ അർഹതയില്ല. ശമ്പളവർധന, സ്ഥാനക്കയറ്റം തുടങ്ങിയ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് ഉത്തർപ്രദേശ് സർക്കാർ.
നിർദ്ദിഷ്ട ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ ആദ്യ കരട് ഉത്തർപ്രദേശ് സ്റ്റേറ്റ് ലോ കമ്മീഷൻ നേരത്തെ പുറത്തിറക്കിയിരുന്നു. രണ്ടിൽ കൂടുതൽ കുട്ടികളുള്ള ആളുകളെ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചത്.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലികളിലും വിലക്ക് ഏർപ്പെടുത്തുമെന്നും യു.പി ലോ കമീഷൻ ചെയർമാൻ ജസ്റ്റിസ് എ.എൻ. മിത്തൽ നേരത്തെ അറിയിച്ചിരുന്നു.
Read Also : യുപിയിലെ ജനസംഖ്യാ നിയന്ത്രണ ബില്‍; എതിര്‍പ്പ് രൂക്ഷമാകുന്നു
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ സബ്സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ല. സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക് സ്ഥാനകയറ്റം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. കുടുംബത്തിന്റെ റേഷൻ കാർഡിൽ നാലംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തൂ.
എന്നാൽ, രണ്ടുകുട്ടികൾ എന്ന മാനദണ്ഡം പിന്തുടരുന്നവർക്ക് മിതമായി പലിശയിൽ വീട് വാങ്ങുന്നതിനും നിർമിക്കുന്നതും വായ്പ അനുവദിക്കും. കൂടാതെ വെള്ളം, വൈദ്യുതി, വീട്ടുനികുതി എന്നിവയിൽ ഇളവും ലഭിക്കും.
നാഷനൽ പെൻഷൻ സ്കീമിന് കീഴിലെ ഇ.പി.എഫിൽ മൂന്നുശതമാനം വർധനയുണ്ടാകും. ഒറ്റ കുട്ടികളുള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ കുട്ടിക്ക് 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നൽകും.
Read Also : അസമത്വത്തിനുള്ള പ്രധാന കാരണം ജനസംഖ്യാ വര്‍ധനവ്; യോഗി ആദിത്യനാഥ്
എന്നാൽ, യു.പി. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ നിരവധി വിമർശങ്ങൾ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള സർക്കാരിന്റെ കളിയാണ് പുതിയ ബില്ലെന്നാണ് സമാജ്വാദി പാർട്ടിയുടെ വിമർശനം. തെരഞ്ഞെടുപ്പ് തന്ത്രത്തിന് അപ്പുറത്തേക്ക് ഒന്നുമല്ല പുതിയ ബില്ലെന്നും ബി.ജെ.പി. എല്ലാം രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും സമാജ് വാദി പാർട്ടി എം.പി. ഷെഫീഖൂർ റഹ്മാൻ ആരോപിച്ചിരുന്നു. പുതിയ ബില്ലിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. സംസ്ഥാനത്തെ മന്ത്രിമാർക്ക് നിയമപരമായും അവിഹിതമായും എത്ര മക്കളുണ്ടെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് പറഞ്ഞു. തോൽവിയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സർക്കാർ പുതിയ ബില്ല് കൊണ്ടുവന്നതെന്നാണ് പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി പറഞ്ഞത്. ജനങ്ങളെ ബോധവത്ക്കരിച്ചാണ് സന്താന നിയന്ത്രണം നടപ്പിലാക്കേണ്ടതെന്നും അല്ലാതെ ബില്ലിലൂടെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlight: Conditions in population control
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here