ഹരിത നേതാക്കൾക്കെതിരായ പരാമർശം ദുരുദ്ദേശപരമായിരുന്നില്ല; പി കെ നവാസ്

ഹരിത നേതാക്കൾക്കെതിരായ പരാമർശം ദുരുദ്ദേശപരമായിരുന്നില്ലെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്. ദേശീയ നേതൃത്വത്തിന് നൽകിയ വിശദീകരണത്തിലാണ് പി.കെ നവാസിന്റെ മറുപടി.
എല്ലാവർക്കും അവനവന്റെ ഭാഗം പറയുമ്പോൾ ന്യായം കാണുമല്ലോ എന്നാണ് ഉദ്ദേശിച്ചത്. എം എസ് എഫ് ദേശീയ അധ്യക്ഷൻ ലീഗ് സംസ്ഥാന കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് പി.കെ നവാസിന്റെ വിശദീകരണം.
അതേസമയം , ഹരിത നേതൃത്വത്തെ പിരിച്ച് വിട്ടിട്ടില്ലെന്ന് എം എസ് എഫ് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ പ്രതികരിച്ചു. മുസ്ലിം ലീഗിന്റെയും എം എസ് എഫിന്റെയും നിർണായക ഘടകമാണ് ഹരിത. എംഎസ്എഫും മുസ്ലിം ലീഗും സ്ത്രീവിരുദ്ധമാണെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. വ്യക്തികളുടെ വീഴ്ചയ്ക്ക് പാർട്ടിയെ കുറ്റപ്പെടുത്തരുതെന്ന് ലത്തീഫ് പറഞ്ഞു
ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ്
ഹരിതയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉണ്ടാകുന്നത്. തുടർന്ന്
എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ ഹരിതാ നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകി.
Read Also : ഹരിത നേതൃത്വത്തെ പിരിച്ചുവിട്ടിട്ടില്ല : എംഎസ്എഫ് ജനറൽ സെക്രട്ടറി
വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൈമാറുകയും തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും റിപ്പോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബിനെതിരെയും കേസെടുത്തു. കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Read Also : ഹരിത നേതാക്കളുടെ പരാതിയിൽ പി കെ നവാസിനെതിരെ കേസെടുത്ത് പൊലീസ്
Story Highlight: pk navas response on haritha leaders complaint