താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ തയാറല്ല: കാനഡ

താലിബാനെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കാനാകില്ലെന്ന് കാനഡ. താലിബാനെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വിവിധ ലോകരാജ്യങ്ങൾക്കിടയിൽ സജീവ വിഷയമായിരിക്കുമ്പോഴാണ് നിലപാട് വ്യക്തമാക്കി കാനഡ രംഗത്തുവന്നത്. താലിബാൻ സായുധ സംഘത്തെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. ഒരു ഭീകര സംഘടനയെ എങ്ങനെയാണ് സർക്കാരായി അംഗീകരിക്കാൻ കഴിയുക, താലിബാൻ ബലം പ്രയോഗിച്ചാണ് അഫ്ഗാന്റെ ഭരണം കരസ്ഥമാക്കിയതെന്നും ഇസ്ലാമിക മതയാഥാസ്ഥിതിക സംഘടനയെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിൽ നിന്ന് ആളുകളെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും ട്രൂഡോ വ്യക്തമാക്കി.
Read Also :കാബൂൾ വിമാനത്താവള ദുരന്തം: അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക
താലിബാനെ അഫ്ഗാൻ സർക്കാരിന്റെ ഭാഗമായി കാണാൻ ആവില്ല. അത്തരമൊരു പദ്ധതിയും ആലോചനയിലില്ല. അവർ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെയാണ് അട്ടിമറിച്ചത് – കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
അതേസമയം റഷ്യ, തുർക്കി എന്നീ രാജ്യങ്ങളുടെ നിലപാടുകൾ താലിബാന് അുകൂലമാണ്. താലിബാനെ അംഗീകരിക്കാനും സാധ്യതയുണ്ട്.
Story Highlight: Canada on Afghan issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here