സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനം; മാധ്യമവാര്‍ത്തകളില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്

സുപ്രിംകോടതി ജഡ്ജിമാരുടെ നിയമന വാര്‍ത്ത പുറത്തായതില്‍ അതൃപ്തിയുമായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട നടപടികളുടെ പവിത്രത മാധ്യമസുഹൃത്തുക്കള്‍ മാനിക്കണം. അന്തിമ തീരുമാനത്തിന് മുന്‍പായി നല്‍കുന്ന വാര്‍ത്തകള്‍ വിപരീത ഫലമുണ്ടാക്കുമെന്നും എന്‍ വി രമണ പറഞ്ഞു.chief justice nv ramana
മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നില്‍ ഉത്തരവാദിത്വം പുലര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് ഓര്‍പ്പെടുത്തി. ജസ്റ്റിസ് നവീന്‍ സിന്‍ഹയുടെ യാത്രയയപ്പിലാണ് എന്‍ വി രമണ ഇക്കാര്യം പറഞ്ഞത്. ജഡ്ജിമാരുടെ നിയമനത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അതിന് ശേഷമാകും തീരുമാനങ്ങള്‍ അറിയിക്കുകയെന്നും ഇക്കാര്യം ഉത്തരവാദിത്വത്തോടെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
സുപ്രിം കോടതി ജഡ്ജിമാരുടെ നിയമനം നികത്താന്‍ കൊളീജിയം നടപടിയാരംഭിച്ചുവെന്നായിരുന്നു വാര്‍ത്ത. വനിതാ ഹൈക്കോടതി ജഡ്ജിമാരുടെതടക്കം 9 പേരുകളാണ് സുപ്രിംകോടതി കൊളീജിയം നിര്‍ദേശിച്ചത്. ഇതാദ്യമായാണ് 3 വനിതാ ജഡ്ജിമാരെ ഒരേസമയം കൊളീജിയം ശുപാര്‍ശ ചെയ്യുന്നത്.കേരള ഹൈക്കോടതി ജഡ്ജി സി ടി രവികുമാറും സ്ഥാനക്കയറ്റ പട്ടികയിലുണ്ട്. ജസ്റ്റിസുമാരായ വിക്രം നാഥ്, എ.എം.സുന്ദരേഷ്, ജെ.ജെ മഹേശ്വരി, മുന്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ എന്നിവരും പട്ടികയിലുണ്ട്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ കൊളീജിയമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
Read Also : പുതിയ സുപ്രീംകോടതി ജഡ്ജിമാർ: 3 വനിതാ ജഡ്‌ജിമാരടക്കം 9 പേരുകൾ
3 വനിത ജഡ്ജിമാരുടെ പേരുകള്‍ ഉയര്‍ന്നത് ചരിത്രത്തില്‍ ആദ്യമായാണ്.നേരത്തെ വിരമിക്കുന്ന സമയത്ത് ജസ്റ്റിസ് ആര്‍ എല്‍ നരിമാനടക്കം നിര്‍ദേശിച്ച കാര്യമാണ് വനിതാ ജഡ്ജിമാരുടെ നിയമനം. 22 മാസത്തിലേറെയായി സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനം നടത്തിയത്. നിയമനം സംബന്ധിച്ച ഫയല്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചു. ആദ്യ വനിതാ ചീഫ് ജസ്റ്റിസാവാന്‍ സാധ്യതയുള്ള കര്‍ണാടക ഹൈക്കോടതി ജഡ്ജി പി വി നാഗരത്‌നയുടെ പേരും പട്ടികയിലുണ്ട്.
Story Highlight: chief justice nv ramana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here