Advertisement

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; 3 പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ഇ.ഡി.

August 18, 2021
1 minute Read
ED's letter to Crime Branch
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ എടുക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ പിടിയിലായ മൂന്ന് പ്രതികളെ ഉടൻ കാസ്റ്റഡിയിൽ വാങ്ങാൻ നീക്കം. ഇത് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ ഉടൻ അപേക്ഷ സമർപ്പിക്കും. ബിനാമി ഇടപാടുകളും വിദേശ പണം കടത്ത് തുടങ്ങിയ കാര്യങ്ങൾ വെളിച്ചത്ത് കൊണ്ടുവരാനാണ് ഇ.ഡി.യുടെ ശ്രമം.

Read Also : കരുവന്നൂർ ബാങ്കിലെ ക്രമക്കേടിനെതിരായ നടപടി: വിശദീകരണവുമായി സഹകരണ വകുപ്പ് സെക്രട്ടറി

നിലവിൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആറു പേരാണ് പ്രതികളായിട്ടുള്ളത്. ഈ ആറു പേര് 50 കോടിയിലധികം രൂപ വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ 200 കോടിയിലധികം രൂപയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നതായി ഇ.ഡി. നേരത്തെ കണ്ടെത്തിയിരുന്നു.

Story Highlight: ED on Karuvannur bank fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement