Advertisement

ഓണക്കാലത്തെ ലഹരിക്കടത്ത്; പ്രതിരോധ നടപടി കടുപ്പിച്ച് എക്‌സൈസ്

August 18, 2021
Google News 1 minute Read
Excise to tighten preventive measures

ഓണത്തിന്റെ മുന്നൊരുക്കമായി വ്യാജ മദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാൻ എക്‌സൈസ് പ്രതിരോധ നടപടികൾ ആരംഭിച്ചു. നഗരത്തിലേക്ക് വീര്യം കൂടിയ മയക്ക് മരുന്ന് കടത്താൻ സാധ്യതയെന്ന് വിലയിരുത്തൽ. പ്രതിരോധ നടപടികൾക്കായി പൊലീസ് ഉൾപ്പെടെ മറ്റ് വകുപ്പുകളുടെ സഹായം തേടി എക്‌സൈസ്. അതിർത്തി മേഖലകളിലും റെയിൽവേ സ്റ്റേഷനുകളിലും തീരദേശ മേഖലകളിലും കർശന പരിശോധന ഉണ്ടാകുമെന്ന് എക്‌സൈസ് അറിയിച്ചു. ലഹരി വേട്ടയ്ക്കായി എക്‌സൈസ് പ്രത്യേക സ്‌ക്വാഡിനെ തയാറാക്കിയിട്ടുണ്ട്.

Read Also : എംഎസ്എഫിനോട് ലീഗ് കാണിച്ച നീതി ഹരിതയോട് കാണിച്ചില്ല; നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഫാത്തിമ തഹലിയ

ദേശീയ പാതകളിലും ജില്ലാ അതിർത്തികളിലും എക്‌സൈസിന് പുറമെ പൊലീസ്, റവന്യു, വനം, മോട്ടോർ വാഹന വകുപ്പ് എന്നിവരും പരിശോധന ശക്തമാക്കും. വന മേഖല, ഒറ്റപ്പെട്ട സ്ഥലങ്ങൾ, കെട്ടിടങ്ങൾ, മദ്യശാല പരിസരം എന്നിവിടങ്ങളിലും പരിശോധന നടത്തും.

Story Highlight: Excise to tighten preventive measures

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here