Advertisement
kabsa movie

കാൽപ്പനികതയുടെ എക്സ്ട്രീം, മനസുകൊണ്ട് ഓണം വീണ്ടെടുക്കുന്ന ബാല്യം ; സമാനതകളില്ലാത്ത സോഷ്യൽ നരേഷനുമായി ഫ്‌ളവേഴ്‌സ് ഓണം തീം

August 18, 2021
1 minute Read
flowers onam song 2021
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദൃശ്യങ്ങൾ കൊണ്ടൊരു സദ്യയാണ് ഫ്‌ളവേഴ്‌സിന്റെ ഓണം തീം സോങ്. പ്രസക്തമായൊരു കാലത്തെ അപ്രസക്തമായ ആഘോഷങ്ങൾ കുഞ്ഞുമനസുകൾക്ക് ഉണ്ടാക്കുന്ന ശൂന്യതയും , കാല്പനികമായ താളത്തിൽ ഒരു കുട്ടി ആ നഷ്ടങ്ങളെ തിരിച്ചു പിടിക്കുന്നതുമാണ് പാട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. (flowers onam song 2021)

പുലികളിയും മാവേലിയും തെയ്യവും ചെണ്ടമേളവും ഓണാവേശവും ഒക്കെയുണ്ട് ദൃശ്യങ്ങളിൽ. പക്ഷെ, അത്യധികം ഗൗരവമായ ഒരു സാമൂഹിക പ്രതിസന്ധിയെ , ആകുലതയെ , അനിശ്ചിതത്വത്തെ ഈ വർണ്ണങ്ങൾക്കിടെ ഒളിപ്പിച്ചു വയ്ക്കുന്നുമുണ്ട് .

flowers onam song 2021

ഓണം ഗൃഹാതുരതയാണ്. മഹാവ്യാധിയിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി ആഘോഷങ്ങൾ അപ്രസ്കതമായെങ്കിലും ഓണം മലയാളിയുമായി വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു. കേട്ടറിഞ്ഞ ഓണക്കാലം നേരിട്ട് അനുഭവിച്ചറിയാൻ കഴിയാതെ പോയ കുട്ടി അതെല്ലാം ഒരു സങ്കല്പലോകത്തിന്റെ ക്യാൻവാസിൽ ഒരു വിസ്മയം പോലെ നേരിട്ട് കാണുന്നു.

കൂട്ടുകാരോടും അധ്യാപകരോടും പറയാൻ അവൾക്ക് ആ വിശേഷങ്ങളും ഉണ്ട്. ഒരു പക്ഷെ , അടുത്ത ഓൺലൈൻ ക്ലാസ്സിൽ എത്തുന്ന പലകുട്ടികളും ഇത്തരം സാങ്കൽപ്പിക അനുഭവങ്ങളുമായാണോ എത്തുക ? ആ സസ്‌പെൻസ് നിലനിർത്തുകയും ചെയ്യുന്നുണ്ട് വീഡിയോ.

flowers onam song 2021

ഫ്ളവേഴ്സിലെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ​ഗോപൻ. ജിയുടെ ആശയമാണ് വിഡിയോയ്ക്ക് ആധാരം. ​ഗോപൻ തന്നെ സംവിധാനം ചെയ്ത വിഡിയോ സോം​ഗിന്റെ സം​ഗീതം നിർവഹിച്ചത് രാഹുൽ രാജാണ്.

Read Also : ടെലിവിഷന്‍ രംഗത്തെ ഓസ്കാര്‍ നിറവില്‍ ഫ്ളവേഴ്സ്

gopan flowers tv
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ​ഗോപൻ ജി

വരികളെഴുതിയത് ധന്യ മേനോൻ. പാടിയത് വൈശാഖ്. ജെബിൻ ജേക്കബാണ് ഛായാ​ഗ്രഹണം. ഓണാവേശം ഒട്ടുംചോരാതെ രണ്ട് മിനിറ്റിൽ വീഡിയോ വെട്ടിയൊതുക്കി ജീവൻ പകർന്നത് ഡെപ്യൂട്ടി ചീഫ് പ്രമോ എഡിറ്റർ ദിനേശ് ഭാസ്കർ.

flowers onam song 2021

ബേബി ശാലിനിയെ അനുസ്മരിപ്പിച്ച് സോഷ്യൽ മീഡിയയിൽ തരംഗമായ ഇവാനിയ നാഷ് ആണ് വീഡിയോയിലെ കുട്ടിത്താരം.

ഇവാനിയ നാഷ്

Story Highlight: flowers onam song 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement