Advertisement

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കണ്ണൂരിൽ സ്വീകരണം

August 18, 2021
Google News 1 minute Read

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജന്മ നാട്ടിൽ സ്വീകരണം. സ്വീകരണം എൽഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ. തുടർ ഭരണം നേടിയതിന് ശേഷമുള്ള ആദ്യ സന്ദർശനം. ഉച്ചയ്ക്ക് 12.15 ന് കണ്ണൂർ അന്താരാഷ്ര വിമാനത്താവളത്തിൽ എത്തുന്ന മുഖ്യമന്ത്രിയെ എൽഡിഎഫ് നേതാക്കൾ സ്വീകരിക്കും. പാതയോരങ്ങളലിൽ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിലും സ്വീകരണ പരുപാടികൾ.

Read Also : സംസ്ഥാനത്ത് അവധി ദിവസങ്ങളിലും വാക്സിനേഷൻ ; അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന

അതേസമയം ആഗോളതലത്തില്‍ കൊവിഡ് മഹാമാരിയെ നേരിടാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചെങ്കിലും പ്രാദേശികമായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വിജയം കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളം പ്രാദേശിക സര്‍ക്കാരുകളെ മുന്‍നിര്‍ത്തി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകം ചര്‍ച്ച ചെയ്തു. പ്രാദേശിക സമ്പദ് ക്രമം ആഗോളതലത്തില്‍ ചര്‍ച്ചയായി മാറി. കൊവിഡിന്റെ ആഘാതത്തെ അതിജീവിക്കാനും ഉപജീവനമാര്‍ഗങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താനുമുള്ള ഇടപെടലുകള്‍ പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കുക എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള വലിയ ദൗത്യമാണ്. കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി ഇനിയും നൂതനമായ ആശയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനകീയാസൂത്രണ പദ്ധതികളുടെ സുപ്രധാന നേട്ടങ്ങളില്‍ ഒന്ന് സാമൂഹ്യ പാര്‍പ്പിട പദ്ധതിയുടേതാണ്. സ്വന്തമായി വീടില്ലാത്ത ഒരാള്‍ പോലും സംസ്ഥാനത്തുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ലൈഫ് പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി മാത്രം രണ്ടര ലക്ഷം വീടുകളാണ് പുതുതായി നിര്‍മ്മിച്ചത്. ഈ പദ്ധതി തുടരുകയാണ്. പ്രാദേശിക വികസനത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ മറ്റൊരു മേഖലയാണ് ഗ്രാമീണ കുടിവെള്ള വിതരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതി വളരെയധികം മുന്നോട്ടുകൊണ്ടുപോകാനായി. ഏറെ താമസിയാതെ മുഴുവന്‍ വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറും. അധികാരവികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും ശ്രദ്ധേയമായ മറ്റൊരു നേട്ടം കുടുംബശ്രീയുടെ രൂപീകരണവും വളര്‍ച്ചയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here