Advertisement

സംസ്ഥാനത്ത് അവധി ദിവസങ്ങളിലും വാക്സിനേഷൻ ; അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന

August 17, 2021
Google News 2 minutes Read
vaccine

സംസ്ഥാനത്ത് അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കൊവിഡ് അവലോകനയോഗത്തിലാണ് അനുബന്ധരോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി വാക്സിനേഷന് മുഖ്യമന്ത്രി നിർദേശിച്ചത്. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ നോക്കാന്നും അദ്ദേഹം ആരോഗ്യവകുപ്പിന് നിർദേശം നൽകി.

അനുബന്ധ രോഗങ്ങൾ ഉള്ളവർ കൊവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും റാപിഡ്‌ റസ്പോൺസ് ടീമുകളും ഉണർന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ ടെലി മെഡിസിൻ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പത്തനംതിട്ട മല്ലപ്പള്ളിയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 124 പേർക്ക് കൊവിഡ് ബാധിച്ചത് പഠനവിഷയമാക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനും ആരോഗ്യ വിദഗ്ധസമിതിക്കും നിർദേശം നൽകി.

Read Also : സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

അതേസമയം, ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞതവണ നൽകിയ ഇളവുകൾ മാത്രം നൽകിയാൽ മതിയെന്നും യോഗം തീരുമാനിച്ചു.

Read Also : മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍; സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രം

Story Highlight: Covid vaccination during the holidays in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here