മുന്നറിയിപ്പുമായി സിപിഐഎം: പാർട്ടിയിൽ രണ്ട് ഐഎൻഎൽ ഉണ്ടാകില്ല

സിപിഐഎമിൽ രണ്ട് ഐഎൻഎൽ ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.വിജയ രാഘവൻ. മുന്നണിയിൽ ഒരു ഐഎൻഎൽ മാത്രമേ ഉണ്ടാകൂ,ഇരുവിഭാഗവും ഒരുമിച്ചു നിന്ന് പ്രവർത്തിക്കണം. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഐഎൻഎൽ തയ്യാറാകണം,എൽഡിഎഫ് ന്റെ നിലപാട് ഐഎൻഎലിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം ലീഗ് നടപടി സ്ത്രീ വിരുദ്ധമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിത വിഷയത്തിൽ ലീഗ് നടപടി സ്ത്രീ വിരുദ്ധമെന്ന് എ വിജയരാഘവൻ. ലീഗിന്റെ തീരുമാനങ്ങളിൽ ജമാ അത്തെ ഇസ്ലാമി ബന്ധം സ്വാധീനം ചെലുത്തുന്നു.
അതേസമയം ഹരിത നേതാക്കളുടെ പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തി. ചെമങ്ങാട് എസ്.എച്ച്.ഓ അനിതാ കുമാരിയാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഐ.പി.സി 354 എ,509 വകുപ്പുകള്‍ പ്രകാരമാണ് കേസ്. എം.എസ്.എഫ് യോഗത്തിനിടെ ഹരിതയിലെ പെണ്‍കുട്ടികളോട് പി.കെ നാവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായിരുന്നു വിവാദമായത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here