Advertisement

എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കുന്നത് സന്തോഷമാണ് : ആനി ട്വന്റിഫോറിനോട്

August 21, 2021
2 minutes Read
ani shaji kailas onam
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാവരും ഓണം ഒരുമിച്ച് ആഘോഷിക്കുന്നത് സന്തോഷമാണെന്ന് നടി ആനി. ഹിന്ദു മതവിശ്വാസികൾക്ക് മാത്രമാണ് ഓണം എന്ന് തെറ്റിദ്ധരിച്ചിരുന്നു. ഇപ്പോഴാണ് ആ തെറ്റിദ്ധാരണ മാറി എല്ലാ മതസ്ഥർക്കുമുള്ള ആഘോഷമാണെന്ന് മനസിലായതെന്ന് ആനി ട്വന്റിഫോറിനോട് പറഞ്ഞു.

ആനിയുടെ വാക്കുകൾ- ഇപ്പോഴാണ് മനസിലായത് ഓണം എല്ലാ മതക്കാർക്കും ഉള്ളതാണെന്ന്. കേരളത്തിന്റെ സ്വന്തം ഉത്സവമാണ് ഓണം. എല്ലാവരും ആഘോഷിക്കണം. കൊവിഡ് മഹാമാരി മാറി മലയാളികളൊക്കെ ഒത്തുകൂടിയാൽ എന്ത് സന്തോഷമായിരിക്കും. അതല്ലേ ആവശ്യം ? അതുകൊണ്ടാണല്ലോ ഐശ്വര്യത്തിന്റേയും സമൃദ്ധിയുതടേയും സന്തോഷത്തിന്റേയും നാളുകളെന്ന് പറയുന്നത്.

ഓണമായതുകൊണ്ട് വലിയ ആഘോഷങ്ങളൊന്നുമില്ല. എല്ലാം വീട്ടിലൊതുങ്ങുന്ന ആഘോഷങ്ങൾ മാത്രമാണെന്നും ആനി പറഞ്ഞു. പാചകകലയിൽ പേരുകേട്ട വ്യക്തിയാണ് ആനി. അതുകൊണ്ട് തന്നെ ഓണം സ്പെഷ്യൽ വിഭവത്തെ കുറിച്ച് ചോദിച്ചുവെങ്കിലും
ഓണമായിട്ട് മറ്റ് പ്രത്യേക വിഭവങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് ആനി പറഞ്ഞു. പായസത്തിലും പരീക്ഷണങ്ങളൊന്നും നടത്തിയില്ല.

ani shaji kailas onam
Shaji Kailas

ഇത്തവണ മലബാർ സദ്യയാണ് ഒരുക്കിയിരിക്കുന്നത്. പച്ചക്കറികൾക്ക് പുറമെ ചിക്കനും മീനും വിഭവമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് ദിവസവും സദ്യ കഴിക്കുന്നതുകൊണ്ട് നാലാം ദിവസം മിക്കവാറും ബിരിയാണിയായിരിക്കും. ഷാജി കൈലാസ് കൊണ്ടുവന്ന സമ്പ്രദായമാണ് അതെന്ന് ആനി പറഞ്ഞു.

Read Also : അനിയത്തി പ്രാവ് ഞാൻ വേണ്ടെന്നുവച്ച സിനിമയായിരുന്നു : കുഞ്ചാക്കോ ബോബൻ

വീട്ടിൽ പരീക്ഷിച്ച വിഭവങ്ങളാണ് പരിപാടിയിൽ അവതരിപ്പിക്കുന്നതെന്ന് ഷാജി കൈലാസ് പറഞ്ഞു. സാധാരണ ഓണം ഫ്ളോട്ട് വർക്കുകൾ നടക്കുന്ന കവടിയാറിലേക്ക് പോകാറുണ്ടായിരുന്നു. കൊവിഡ് കാലമായതുകൊണ്ട് അത്തരം കാര്യങ്ങളൊന്നുമില്ല. വീടിനകത്ത് തന്നെയാണ് ആഘോഷമെന്നും ഷാജി കൈലാസ് പറഞ്ഞു.

ani shaji kailas onam

കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് ആയതുകൊണ്ട് ചെറിയ ആഘോഷങ്ങളായിരുന്നുവെന്നും അടുത്ത വർഷം കൊവിഡ് മാറി വലിയ ആഘോഷമായി മാറട്ടെ എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇരുവരുടേയും മക്കൾ പറഞ്ഞു.

Story Highlight: ani shaji kailas onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement