Advertisement

സൈകോവ് – ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിൽ

August 21, 2021
Google News 1 minute Read
Public health experts write to Health Ministry demands probe into 11 deaths after Covid vaccination

അടിയന്തര ഉപയോ​ഗത്തിന് അനുമതി ലഭിച്ച സൈകോവ് – ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങും.രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്സീനാണിത്. 

നിർമാതാക്കളായ സൈഡസ് കാഡിലയാണ് ഇക്കാര്യം അറിയിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എൻ എ വാക്സീൻ ആയ സൈകോവ്-ഡി വാക്സീൻ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാമെന്ന വിദ​ഗധ സമിതി ശുപാർശ ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അം​ഗീകരിച്ചിരുന്നു.

ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി. 66ശതമാനമാണ് ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.  ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകൾ നിർമ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

സൈകോവ് -ഡി വാക്സീൻ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്.  ഫാർമജെറ്റ് എന്ന ഇൻ​ജക്ടിങ് ​ഗൺ കുത്തിവയ്ക്കുംപോലെ അമർത്തുമ്പോൾ വാക്സീൻ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്പല്ലാതെ നൽകുന്ന നീഡിൽ ഫ്രീ വാക്സീൻ ആണ് സൈക്കോവ് -ഡി വാക്സീൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here