അഫ്ഗാനിസ്താനിൽ നിന്ന് 168 ഇന്ത്യക്കാരേയും വഹിച്ചുള്ള വ്യോമസേനാ വിമാനം പുറപ്പെട്ടു

അഫ്ഗാനിസ്താനിൽ നിന്ന് 168 ഇന്ത്യക്കാരേയും വഹിച്ചുള്ള വ്യോമസേനാ വിമാനം പുറപ്പെട്ടു. കാബൂളിൽ നിന്ന് രാവിലെ തിരിച്ച സി-17 വിമാനം ഗാസിയാബാദിലെ വ്യമസേനാ താവളത്തിലിറങ്ങും.
അതേസമയം, കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തി. ദോഹ വഴി 136 പേരും തജികിസ്താൻ വഴി 87 പേരുമാണ് തിരികെയെത്തിയത്. തിരിച്ചെത്തിയ വിമാനത്തിൽ രണ്ട് നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നു.
അഫ്ഗാനിസ്താനിലെ ഒഴിപ്പിക്കൽ ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Read Also : കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാർ രാജ്യത്ത് തിരികെയെത്തി
ആശാവഹമായ പുരോഗതി ആണ് ഒഴിപ്പിയ്ക്കൽ നടപടിയിൽ ഉണ്ടായിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായുള്ള റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്. 150 പേരെയാണ് താലിബാൻ തടഞ്ഞുവച്ചിരിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അതേസമയം വിദേശകാര്യമന്ത്രാലയം വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ പൗരന്മാരെ ബന്ദികളാക്കിയെന്ന വാർത്ത താലിബാനും തള്ളിയിരുന്നു.
Story Highlight: 168 indians from afghan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here