ചെങ്ങന്നൂരിലെ ആഞ്ഞിലച്ചുവട്ടിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ 3 മരണം

ചെങ്ങന്നൂരിലെ ആഞ്ഞിലച്ചുവട്ടിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ 3 മരണം. മരിച്ചത് ആലപ്പുഴ സ്വദേശികളായ ഗോപൻ,ബാലു,അനീഷ് എന്നിവരാണ് . ഇന്നലെ രാത്രിയായിരുന്നു അപകടം, ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എങ്ങനെയാണ് അപകടം ഉണ്ടായതുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധനയുടെ ആവശ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.അമിത വേഗത തന്നെയാവാം പ്രധാന കാരണം. അമിതവേഗതയിൽ വന്നു നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചു വരുന്നു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here