Advertisement

സോഹദരിയെ ഫോണിൽ ശല്യം ചെയ്തു; മലപ്പുറത്ത് യുവാവിന് നേരെ ആക്രമണം; കേസെടുത്ത് പൊലീസ്

August 22, 2021
Google News 1 minute Read
malappuram man lynched

മലപ്പുറം തിരൂരിർ ചെറിയമുണ്ടത്ത് യുവാവിന് നേരെ ആക്രമണം. സോഹദരിയെ ഫോണിൽ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു മർദ്ദനം. ഒരു സംഘം യുവാക്കൾ ചേർന്നാണ് യുവാവിനെ ആക്രമിച്ചത്.

കഴിഞ്ഞ 17-ാം തിയതിയായിരുന്നു സംഭവം. മർദിക്കുന്ന സംഘത്തിലെ ഒരു യുവാവിന്റെ സഹോദരിയെ യുവാവ് ശല്യം ചെയ്തുവെന്നായിരുന്നു ആരോപണം. യുവാവിനെ വഴിയിൽ തടഞ്ഞ് നിർത്തി മർദിക്കുകയും, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പര്ചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Also : മലപ്പുറത്ത് പതിനഞ്ചുകാരനെ കാണാതായിട്ട് ഒരാഴ്ച; തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ചു

ഏഴ് പേർ ചേർന്നാണ് യുവാവിനെ മർദിച്ചത്. ഈ ഏഴ് പേർക്കെതിരെ തിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറയുന്നു. മർദനമേറ്റ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Story Highlight: malappuram man lynched

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here