താൽക്കാലിക ജീവനക്കാരനായ ഭർത്താവിനെ പിരിച്ചുവിട്ടു; ഭാര്യ ജീവനൊടുക്കി

ദിവസ വേതനക്കാരനായ ഭർത്താവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട മനോവിഷമത്തിൽ ഭാര്യ ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയിൽ സുരേന്ദ്രന്റെ ഭാര്യ സിന്ധുവാണ് മരിച്ചത്. കിണറ്റിൽ ചെടിയാണ് സിന്ധു ജീവനൊടുക്കിയത്.
കഴിഞ്ഞ 18 ന് പുലർച്ചെയാണ് സിന്ധു വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയത്. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും 21 ന് മരിച്ചു.
Read Also : അമ്മയെ മകന്‍ കൊലപ്പെടുത്തി
ചൂണ്ടി വാട്ടർ അതോറിറ്റിയിൽ 10 വർഷമായി താൽക്കാലിക ജീവനക്കാരനായിരുന്നു സിന്ധുവിന്റെ ഭർത്താവ് സുരേന്ദ്രൻ. വാട്ടർ അതോറിറ്റിയിൽ മന്ത്രിതല മാറ്റമുണ്ടായതോടെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഇടപ്പെട്ട് സുരേന്ദ്രനെ ജോലിയിൽ നിന്ന് മാറ്റിയിരുന്നു. ആഴ്ചയിൽ 3 ദിവസം 450 രൂപ ദിവസവേതനം ലഭിക്കുന്ന ജോലിക്കായി പലരെയും സമീപിച്ചെങ്കിലും എല്ലാവരും കൈമലർത്തി.
ഭർത്താവിന്റെ ജോലി നഷ്ടമായതിൽ കടുത്ത വിശദ്ധതിയിലായിരുന്നു സിന്ധുവെന്ന് സമീപവാസികൾ പറഞ്ഞു. കൊവിഡ് പ്രതിസന്ധി മൂലം സുരേന്ദ്രനും മറ്റൊരു ജോലി കണ്ടെത്താനായില്ല.
കറുകപ്പള്ളി ഗവ. എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഹരിനാരായണൻ, യു.കെ.ജി. വിദ്യാർത്ഥി സാകേത് എന്നിവരാണ് മക്കൾ.
Story Highlight: Wife commit suicide in grief