രാജ്യത്ത് സി.എ.എ നടപ്പാക്കേണ്ടത് ഇതുകൊണ്ടാണ്’; അഫ്ഗാന്‍ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

താലിബാൻ നിയന്ത്രണമേറ്റെടുത്ത അഫ്ഗാനിസ്താനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കൽ തകൃതിയായി നടത്തുകയാണ്. ഇതിനിടെ പൗരത്വ നിയമം നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി.
അയല്‍രാജ്യമായ അഫ്ഗാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവസ്ഥയെ ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ ട്വീറ്റ്. ‘ഇതുകൊണ്ടൊക്കെയാണ് പൗരത്വ നിയമം നടപ്പിലാക്കേണ്ടത് അവശ്യകതയാകുന്നത്’- മന്ത്രി പറഞ്ഞു.
Read Also : അഫ്ഗാനിസ്താൻ മതമൗലിക വാദികൾക്കുള്ള പാഠം; മുഖ്യമന്ത്രി
അഫ്ഗാനിൽനിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും കേന്ദ്ര സർക്കാർ സഹായം വാഗ്ദാനം ചെയ്തിരുന്നു. അഫ്ഗാനിസ്താനിലെ നിലവിലെ സ്ഥിതിയാണ് പൗരത്വ നിയമത്തെ വീണ്ടും ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്.
Read Also : അഫ്ഗാൻ സ്വദേശികൾക്ക് വീസ നൽകാനുള്ള തീരുമാനത്തിൽ ഭേഭഗതി ഇല്ല : വിദേശകാര്യമന്ത്രാലയം
Story Highlight: Afghanistan crisis shows why CAA is needed: Hardeep Singh Puri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here