അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളി ദിദിൽ രാജീവ് കണ്ണൂർ വിമാന താവളത്തിലെത്തി

അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളി സ്വദേശി ദിദിൽ രാജീവ് ഇന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നന്ദിയെന്ന് ദിദിൽ രാജീവ്.എല്ലാം കൈവിട്ട അവസ്ഥയിലായിരുന്നു,തിരിച്ചുവരാൻ സാധിക്കുമെന്ന് കരുതിയില്ല.ഇലക്ടിസിറ്റിയില്ല .ചാർജ് ഇല്ല. വിളിക്കാനായി ഫോണില്ലായിരുന്നു അങ്ങനെയുള്ള അവസ്ഥയായിരുന്നു അഫ്‌ഗാനിൽ. എയർ പോർട്ടിൽ എത്തി വിമാനം കയറിയപ്പോൾ അമേരിക്കൻ മിലിറ്ററിയിലെ ആൾക്കാരെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം മറക്കാൻ സാധിക്കില്ല.കൂടെ നിന്ന് സഹായിച്ച എല്ലാ ഗവൺമെന്റുകൾക്കും നന്ദി അറിയിക്കുന്നതായും ദിദിൽ അറിയിച്ചു.
താലിബാൻ ഭരണത്തിൽ പുകയുന്ന അഫ്ഘാനിസ്താനിൽ നിന്ന് മകൻ രക്ഷപ്പെട്ട് എത്തിയതിന്റെ സന്തോഷത്തിലാണ് കോടിയേരി മാടപ്പീടികയ്ക്ക് സമീപം ചക്കരാലയത്തിൽ ദിദിൽ രാജീവിന്റെ കുടുംബം. കാബൂളിൽ ലോജിസ്റ്റിക് ബിസിനസ്സ് നടത്തുകയായിരുന്നു ദിദിൽ രാജീവ്. താലിബാൻ കാബൂൾ കീഴടക്കിയതിനുശേഷം ഒരാഴ്ചയായി ദിദിലിനെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു. ഞായറാഴ്ചയാണ് അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വിമാനം ഡൽഹിയിൽ എത്തിയത്. എത്തിയ ഉടൻ ദിദിൽ അമ്മ ശാന്തിനിയെ വിളിച്ചു.
ദിദിലിന്റെ അടുത്ത ബന്ധുക്കൾ നേരത്തേ അഫ്‌ഗാനിൽ ഉണ്ടായിരുന്നു. അമേരിക്കൻ സൈന്യത്തിന് ഭക്ഷണം ഒരുക്കുന്ന കമ്പനിയിലായിരുന്നു അവർക്ക് ജോലി. അവരാണ് ദിദിലിനെയും കൊണ്ടുപോയത്. കരാർ അവസാനിച്ചതിനെത്തുടർന്ന് അവർ നാട്ടിലേക്ക് മടങ്ങി. എട്ട് മാസങ്ങൾക്ക് മുൻപാണ് അവസാനമായി ദിദിൽ നാട്ടിലെത്തിയത്.
Story Highlights: ‘House of Terrors’ Is Up For Sale, Wait Before You Think About Buying