മലബാർ കലാപത്തിൽ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവം; നടപടി ന്യായികരിച്ച് ഡോ. സി.ഐ. ഐസക്

മലബാർ കലാപത്തിൽ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ, നടപടി ന്യായികരിച്ച് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗം ഡോ. സി.ഐ. ഐസക്.
‘ മാപ്പിള കലാപങ്ങൾ സ്വാതന്ത്ര്യ സമരമല്ല; അവർ ഖിലാഫത്തുകാരായിരുന്നു. മലബാർ കലാപത്തിൽ പങ്കെടുത്തവർ ഇന്ത്യൻ ദേശിയ പതാക ഉയർത്തിയിട്ടില്ല’, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗം ഡോ. സി.ഐ. ഐസക് പറഞ്ഞു.
മലബാർ കലാപം സ്വാതന്ത്ര്യ സമരമെന്ന ലേബലിലോ, വർഗീയ കലാപമെന്ന ലേബലിലോ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് എംജിഎസ് പറയുന്നു. അന്ന് നടന്ന കലാപത്തിന് നേതൃത്വം നൽകിയത് വാരിയംകുന്നനാണ്. അന്നത്തെ ജന്മികൾക്കെതിരെയായിരുന്നു കലാപം. ജന്മിമാരിൽ പ്രധാനപ്പെട്ടവർ ഹിന്ദുക്കളായതുകൊണ്ട് കലാപത്തിന് ഒരു വർഗീയ പരിവേഷമുണ്ട്. പക്ഷേ ഒരു ഹിന്ദു വിരുദ്ധ കലാപമായും എംജിഎസ് അതിനെ അടയാളപ്പെടുത്തിന്നില്ല.
Story Highlight: DR CI Issac’s statement