അന്തരിച്ച യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും

അന്തരിച്ച ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും. ബുലന്ദ്ശഹറിലെ നറോറ ഘട്ടിലാണ് ചടങ്ങുകള്‍ നടക്കുക.
സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിക്കെയാണ് കല്യാണ്‍ സിംഗ് അന്തരിച്ചത്. രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു. കല്യാണ്‍ സിംഗ് യു പി ഭരിക്കുമ്പോഴാണ് ബാബരി മസ്ജിദ് സംഘ്പരിവാര്‍ തകര്‍ത്തത്. അന്ന് കര്‍സേവകരെ തടയാതെ യു പി പൊലീസ് കാവല്‍ നിന്നത് വന്‍ വിവാദമായിരുന്നു. ബാബരി മസ്ജിദ് ധ്വംസന കേസില്‍ പ്രതിയാക്കപ്പെട്ടിരുന്നു.
ജൂലൈ നാലുമുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോ. ആര്‍ കെ ധിമാന്റെ നേതൃത്വത്തില്‍ പത്തംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ കല്യാണ്‍ സിങിനെ ചികില്‍സിച്ചിരുന്നത്. ലോക് സഭാംഗമായും രാജസ്ഥാന്‍ ഗവര്‍ണറായും കല്യാണ്‍സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Story Highlight: kalyan singh cremation