Advertisement

പശ്ചിമ ബംഗാളിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയം; ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തണം: മമത ബാനർജി

August 23, 2021
Google News 1 minute Read
Mamata Banarjee to Election Commission

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പൂർണമായും നിയന്ത്രണത്തിലാണെന്നും അതിനാൽ എത്രയും വേഗം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും മുഖ്യമന്ത്രി മമത ബാനർജി.

ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കരുതെന്നും എത്രയും വേഗം തെരെഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കണമെന്നും മമത തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

Read Also : കർഷക സമരത്തെ തുടർന്നുള്ള ഗതാഗത പ്രശ്‌നം സർക്കാരുകൾ പരിഹരിക്കണം; നിർദേശവുമായി സുപ്രീംകോടതി

വോട്ട് ചെയ്യാനും അവരുടെ പ്രതിനിധികളെ തെരെഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്നും കൊവിഡ് വ്യാപനത്തിന്റെ പേരിൽ അത് തടയരുതെന്നും മമത ആവശ്യപ്പെട്ടു.

നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി.യെ തകർത്ത് മികച്ച ഭൂരിപക്ഷത്തോടെയാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതെങ്കിലും നന്ദിഗ്രാമിൽ ബി.ജെ.പി.യുടെ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് അവർക്ക് ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നത്.

Story Highlight: Mamata Banarjee to Election Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here