Advertisement

ശബരിമല നട ഇന്ന് അടയ്ക്കും; കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16ന് തുറക്കും

August 23, 2021
Google News 1 minute Read

നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി തുറന്ന ശബരിമല നട ഇന്ന് അടയ്ക്കും. രാത്രി 9 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ചതയം ദിനമായ തിങ്കാളാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു. ഉഷപൂജ, നെയ്യഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയും നടന്നു.

ചിങ്ങമാസത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട തിങ്കളാഴ്ച രാത്രി 9ന് ഹരിവരാസനം പാടി നട അടയ്ക്കും. സെപ്റ്റംബര്‍ 16ന് വൈകുന്നേരം 5ന് കന്നിമാസ പൂജകള്‍ക്കായി തുറക്കുക. 21ന് ക്ഷേത്രനട അടയ്ക്കും. ചതയം ദിനത്തിലും ഭക്തര്‍ക്കായി ഓണസദ്യ ഒരുക്കിയിരുന്നു. മാളികപ്പുറം മേല്‍ശാന്തിയുടെ വകയായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ചെയര്‍മാന്‍ വൈ ബി സുബ്ബ റെസ്റ്റി, ഗുരുവായൂര്‍ ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ ബ്രീജാകുമാരി എന്നിവര്‍ ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here