Advertisement

‘ആരുടെയും പകർപ്പാവാൻ താത്പര്യമില്ല’; സെവാഗിനോടുള്ള താരതമ്യത്തിൽ പ്രതികരിച്ച് ഷഫാലി വർമ്മ

August 23, 2021
Google News 2 minutes Read
Shafali Verma Virender Sehwag

മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിനോടുള്ള താരതമ്യത്തിൽ പ്രതികരിച്ച് ഇന്ത്യൻ വനിതാ താരം ഷഫാലി വർമ്മ. ആരുടെയും പകർപ്പാവാൻ താത്പര്യമില്ലെന്ന് കൗമാര ഓപ്പണർ പറഞ്ഞു. താരത്തിൻ്റെ വെടിക്കെട്ട് ബാറ്റിംഗ് സെവാഗിൻ്റെ ബാറ്റിംഗ് ശൈലിയുമായി താരതമ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഷഫാലിയുടെ പ്രതികരണം. (Shafali Verma Virender Sehwag)

“എനിക്ക് ഷഫാലി വർമ്മയെന്ന് അറിയപ്പെടാനാണ് ഇഷ്ടം. എനിക്ക് എൻ്റെ സ്വന്തം ശൈലിയിൽ അറിയപ്പെടണം. ഞാൻ മറ്റുള്ളവരുടെ കളി കാണാറില്ലെന്നോ നിരീക്ഷിക്കാറില്ലെന്നോ അല്ല ഇതിനർത്ഥം. എനിക്ക് അവരിൽ നിന്ന് പഠിക്കണം. പക്ഷേ, പകർത്താൻ താത്പര്യമില്ല. എനിക്ക് എൻ്റെ സ്വന്തം പേരിൽ അറിയപ്പെടണം. ആരുടെയും പകർപ്പാവാൻ താത്പര്യമില്ല. പക്ഷേ, സെവാഗുമായി താരതമ്യപ്പെടുത്തുന്നത് എനിക്ക് നല്ല ആത്മവിശ്വാസം നൽകുന്നുണ്ട്.”- ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഷഫാലി പറഞ്ഞു.

അതേസമയം, വനിതാ ക്രിക്കറ്റർമാർ ഐപിഎൽ നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജമീമ റോഡ്രിഗസ്, സ്മൃതി മന്ദന എന്നീ താരങ്ങളാണ് വനിതാ ഐപിഎൽ നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Story Highlight: Shafali Verma compared Virender Sehwag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here