അങ്കമാലിയില്‍ യുവാവിനെ കടവരാന്തയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സൂചന

അങ്കമാലി മഞ്ഞപ്രയില്‍ യുവാവിനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ഞപ്ര സ്വദേശി സുമേഷ് (41) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് സുമേഷിന്റെ മൃതദേഹം കടവരാന്തയില്‍ കണ്ടെത്തിയത്. ചീട്ടുകളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Also : ഐഎസ്ആര്‍ഒ ഗൂഡാലോചന കേസില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ജാമ്യം
മരണത്തില്‍ ദുരൂഹതയില്ലെന്നാണ് ആദ്യം കരുതിയതെങ്കിലും ഇന്നലെ ലഭിച്ച പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകത്തിലേക്കുള്ള സൂചന ലഭിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
Story Highlights : ankamali murder cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here